പന്തീരാങ്കാവിൽ കാറും ലോറിയും ഇടിച്ച് ഇരിക്കൂർ സ്വദേശി മരിച്ചു

പന്തീരാങ്കാവ്: ദേശീയപാതയിൽ പന്തീരാങ്കാവ് അത്താണിക്ക് സമീപം ലോറിയും കാറും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. ഇരിക്കൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസ് (19) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന അബ്ദുൽ മജീദ് (44), ഭാര്യ ആയിഷ, മക്കളായ മുഹമ്മദ് ആഷിഖ് (21), നിമീർ (19) എന്നിവർ ഗുരുതരപരിക്കുകളോടെ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്.
തൊണ്ടയാട് ഭാഗത്തുനിന്നും വന്ന ലോറി അത്താണി ജംഗ്ഷനിൽ വലതുവശത്തേക്ക് തിരിക്കുകയും പിറകിൽ വന്ന കാർ ലോറിയുമായി ഇടിക്കുക യുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്ക ടിയിലേക്ക് കയറിയ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ച് നാട്ടുകാരും പന്തീരാങ്കാവ് പോലീസും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്ത് ആസ്പത്രിയിൽ എത്തിച്ചത്. ഗൾഫിലേക്ക് പോകുന്ന മജീദിനെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് കൊണ്ട് വിടാൻ പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.