Uncategorized
പരോൾ മുതൽ ദില്ലി കൂടിക്കാഴ്ച വരെ; ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി, സഭയിൽ വാഗ്വാദം

തിരുവനന്തപുരം: നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ശക്തമായ വാദപ്രതിവാദം. സിപിഎമ്മിൻ്റെ നയങ്ങളും സംസ്ഥാനത്തെ പൊലീസ് ഭരണവും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ചയും അടക്കം രമേശ് ചെന്നിത്തല ഉന്നയിച്ച വിമർശനങ്ങളിൽ അക്കമിട്ട് നിരത്ത് മുഖ്യമന്ത്രി മറുപടി നൽകി.
കേന്ദ്ര സർക്കാരിനെ നവ ഫാസിസ്റ്റ് എന്ന് വിലയിരുത്തിയ സിപിഎം നയത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനുള്ള അവകാശമാണ്. എല്ലാ മൗലിക അവകാശങ്ങളും എടുത്തു കളഞ്ഞ ഒരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. അതാണ് അടിയന്തരാവസ്ഥക്കാലം. അതിനെ സിപിഎം വിശേഷിപ്പിച്ചത് അമിതാധികാര പ്രയോഗം എന്നാണ്. ഞങ്ങൾ വാക്കുകൾ ഉപയോഗിക്കുന്നത് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.