Uncategorized

അന്റാര്‍ട്ടിക്കയിലെ കൂന്തല്‍ ജൈവവൈവിധ്യത്തെ കുറിച്ച് പഠിക്കാന്‍ മലയാളി ഗവേഷക സംഘം

അന്റാര്‍ട്ടിക്കയിലെ കൂന്തല്‍ ജൈവവൈവിധ്യത്തെ കുറിച്ച് പഠിക്കാന്‍ മലയാളി ഗവേഷക സംഘം. സിഎംഎഫ്ആര്‍ഐ (കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം) സംഘം ഇതുമായി ബന്ധപ്പെട്ട ഗവേഷണ സര്‍വേയാണ് നടത്തുന്നത്. ചുഴലിക്കാറ്റുകളെയും ഉയര്‍ന്ന തിരമാലകളുമടക്കമുള്ള വെല്ലുവിളികള്‍ മറികടന്നു കൊണ്ടാണ് മലയാളി ഗവേഷകരുടെ ഉദ്യമം.

ദക്ഷിണധ്രുവ സമുദ്രത്തിലേക്കുള്ള 12ാമത് ഇന്ത്യന്‍ ശാസ്ത്രപര്യവേഷണത്തിന്റെ ഭാഗമായാണ് സിഎംഎഫ്ആര്‍ഐ സംഘത്തിന്റെ ഗവേഷണം. ഷെല്‍ഫിഷ് ഫിഷറീസ് വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഗീത ശശികുമാറും ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. കെ കെ സജികുമാറുമാണ് പര്യവേഷണത്തിന്റെ ഭാഗമായുള്ള സിഎംഎഫ്ആര്‍ഐ ഗവേഷകര്‍. പ്രധാനമായും കൂന്തലിന്റെ ലഭ്യതയും അന്റാര്‍ട്ടിക്കന്‍ ആവാസവ്യവസ്ഥയില്‍ അവയുടെ പങ്കും പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി സാമ്പിളുകള്‍ ശേഖരിക്കുകയാണിപ്പോള്‍. 47 ദിവസത്തെ പര്യവേഷണത്തില്‍ 36 ദിവസം പിന്നിട്ടു. ഡേറ്റ ശേഖരണം തുടര്‍ന്നുവരികയാണ്. ശേഖരിച്ച കൂന്തല്‍ കുഞ്ഞുങ്ങളെ (പാരാ ലാര്‍വെ) സിഎംഎഫ്ആര്‍ഐയില്‍ തിരിച്ചെത്തി വിശദപരിശോധനക്ക് വിധേയമാക്കും. ദക്ഷിണധ്രുവ പ്രദേശങ്ങളില്‍ ഇവയുടെ ജൈവവൈവിധ്യം ശാസ്ത്രീയമായി മനസിലാക്കാന്‍ ഇതിലൂടെ കഴിയും. കൂടാതെ, ഇവയടെ ചെവിക്കല്ല് വിശകലനം ചെയ്ത് ഈ കൂന്തല്‍ ഇനങ്ങളുടെ വയസും വളര്‍ച്ചയും കണ്ടെത്താനുമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button