Uncategorized

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്; വീണ്ടും മാതൃകയായി കേരളം

ദില്ലി: രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രമന്ത്രി സാവിത്രി താക്കൂർ. എ എ റഹീം എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ശിശുമരണ നിരക്കിന്‍റെ ദേശീയ ശരാശരി 1000 കുട്ടികൾക്ക് 32 എന്ന നിലയിലാണ്. എന്നാൽ കേരളത്തിൽ 1000 കുട്ടികൾക്ക് 8 കുട്ടികൾ എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. മധ്യപ്രദേശിൽ 51, ഉത്തർപ്രദേശിൽ 43, രാജസ്ഥാനിൽ 40, ഛത്തീസ്ഗഡിൽ 41, ഒഡീഷയിൽ 39, അസമിൽ 40 എന്നിങ്ങനെയാണ് ശിശുമരണ നിരക്കുകളെന്ന് മന്ത്രി പറഞ്ഞു.

കാലാകാലങ്ങളായി ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടർച്ചയാണ് ഈ നേട്ടമെന്ന് എ എ റഹീം അഭിപ്രായപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്ര സർക്കാറിന്റെ ഈ കണക്കുകൾ എന്നും എംപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button