Uncategorized
കൊട്ടിയൂർ പഴയ പഞ്ചായത്ത് കെട്ടിടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം ; രണ്ട് പേർക്ക് പരിക്ക്

കൊട്ടിയൂർ: നീണ്ടുനോക്കിയിൽ വാഹനാപകടം. രണ്ടു പേർക്ക് പരിക്ക്. കേളകത്തു നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് പഴയ പഞ്ചായത്ത് കെട്ടിടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന പുൽപ്പള്ളി സ്വദേശികളായ ബെന്നി, ഭാര്യ ലൂസി എന്നിവരെ പ്രാഥമിക ചികിത്സക്കായി ചുങ്കക്കുന്ന്ആ കമില്ലസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.