Uncategorized

ഉച്ചയ്ക്ക് ശേഷം എല്ലാ ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; ഇനിയുള്ള ദിവസങ്ങളിൽ വേനൽ മഴ തുടരും

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇടിമിന്നൽ സാധ്യതയും വളരെ കൂടുതലാണ്. പ്രത്യേകിച്ചും ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്കുള്ള സാധ്യത. എല്ലാം ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലായി ഇടിമിന്നലൊടു കൂടിയ വേനൽ മഴ സാധ്യതയുണ്ട്. തുടക്കത്തിൽ തെക്കൻ ജില്ലകളിലും തുടർന്ന് വടക്കൻ ജില്ലകളിലും മഴ ലഭിച്ചേക്കും. അതേസമയം, ചൂടിനൊപ്പം യു വി സൂചിക കൂടി വരുന്നതിനാൽ പ്രത്യേക ജാഗ്രത തുടരണം. ഇടുക്കിയിൽ ഇന്നലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന (12) യു വി സൂചികയാണ് രേഖപെടുത്തിയത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button