കേളകം അടക്കാത്തോട് റോഡ് അറ്റകുറ്റപ്പണി തുടങ്ങി

പാറത്തോട്: കേളകം-അടക്കാത്തോട് റോഡിൽ അടക്കാത്തോട് മുതൽ ഇല്ലിമുക്ക് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി തുടങ്ങി. ഇല്ലിമുക്ക് മുതൽ അടക്കാത്തോട് വരെ വിവിധയിടങ്ങ ളിലായി റോഡ് തകർന്നുകിടക്കുകയായിരുന്നു. ചെറുതും വലുതുമായ കുഴികളാണ് പലഭാഗ ത്തായി ഉള്ളത്.
കഴിഞ്ഞ മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് അറ്റകുറ്റപ്പണി നടത്തിയ റോഡ് മഴ തുട ങ്ങിയതോടെ തകർന്നു. കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര നാട്ടുകാരെ ഏറെ വലച്ചിരുന്നു. കേളകം മുതൽ ഇരുട്ടുമുക്ക് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം മെക്കാഡം ടാറിങ് ഉണ്ട്. ഈ ഭാഗത്തൂടെ മാത്രമാണ് സുഗമമായ യാത്ര സാധ്യമായിരുന്നത്.
അടക്കാത്തോട്, പാറത്തോട്, ചെട്ടിയാംപറമ്പ്, ഇല്ലിമുക്ക് ഭാഗത്തുള്ളവർ കേളകം ടൗണിൽ എത്തുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് കേളകം-അടക്കാത്തോട് റോഡിനെയാണ്. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി പോകു ന്നത്. പാറത്തോട് വാട്ടർ ടാങ്കിന് സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ട് കിടന്നത് വാഹനയാത്രക്കാരെ ഏറെ വലച്ചിരുന്നു. ഏറെ ബുദ്ധിമുട്ടിയായിരുന്നു വാഹനങ്ങൾ ഈ ഭാഗത്തുകൂടി കടന്ന് പോയിരുന്നത്. ഇരുചക്രവാഹ നയാത്രക്കാരായിരുന്നു ഏറെ വലഞ്ഞിരുന്നത്. പൊടിശല്യവും അതിരൂക്ഷമായിരുന്നു.
കഴിഞ്ഞ ദിവസം പാറത്തോട് വാട്ടർ ടാങ്കിന് സമീപം റോഡിൽ പ്രവൃത്തി നടത്തി വലിയ കുഴികൾ അടച്ചത് വാഹനയാത്രക്കാർക്ക് വലിയ ആശ്വാസമായി. റോഡിൻ്റെ മറ്റ് ഇടങ്ങളി ലും അറ്റകുറ്റപ്പണി പുരോഗമിക്കുന്നുണ്ട്. അടക്കാത്തോട് മുതൽ ഇല്ലിമുക്ക് വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നാണ് ബന്ധപ്പെട്ടവരിൽനിന്ന് ലഭിക്കുന്ന വിവരം.എട്ട് കിലോമീറ്റർ ദൂരമുള്ള കേളകം-അടക്കാത്തോട് റോഡിൻ്റെ രണ്ട് കിലോമീറ്റർ മാത്രമാണ് മെക്കാഡം ടാറിങ് നടത്തിയത്. ഇരുട്ടുമുക്ക് മുതൽ അടക്കാത്തോട് വരെയുള്ള ബാക്കി ആറ് കിലോമീറ്റർ ദൂരം കൂടി മെക്കാഡം ടാറിങ് നടത്തണമെന്നാണ് ആവശ്യം.