Uncategorized
തമീം ഹോസ്റ്റൽ സ്ഥിരം ലഹരി കേന്ദ്രം; മുറിയിൽ നിറയെ മദ്യക്കുപ്പികൾ, കഞ്ചാവുമായി പിടിയിലായത് കൊല്ലം സ്വദേശി

കൊച്ചി: കൊച്ചിയിൽ ലഹരിവേട്ട തുടര്‍ന്ന് പൊലീസ്. കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജി കളിലുമാണ് ഇന്നലെ മിന്നൽ പരിശോധന നടന്നത്. ഹോസ്റ്റലുകളിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയെന്ന് എസിപി പറഞ്ഞു. കുസാറ്റ് പരിസരത്തെ തമീം ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവത്തിൽ കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥി മുഹമ്മദ് സൈദലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരത് മാതാ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കസ്റ്റഡിയിലെടുത്ത യുവാവിനെ രാത്രി തന്നെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പരിശോധനയുടെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ചവരെയും പൊലീസ് പിടികൂടി. കുസാറ്റിലെ തമീം ഹോസ്റ്റൽ സ്ഥിരം ലഹരി കേന്ദ്രമാണെന്നും ഇവിടെ നിന്ന് കഞ്ചാവ് വലിക്കുന്ന ഉപകരണങ്ങളടക്കം പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു.