Uncategorized
വ്‌ളോഗര്‍ ജുനൈദിന്റെ മരണം; രക്തസ്രാവത്തെ തുടര്‍ന്നുള്ള ശ്വാസതടസ്സമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം: വ്‌ളാഗര്‍ ജുനൈദിന്റെ മരണകാരണം രക്തസ്രാവത്തെ തുടര്‍ന്നുള്ള ശ്വാസതടസ്സമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജുനൈദിന് കണ്ണിന്റെ താഴ്ഭാഗത്തായി സാരമായി പരിക്കേറ്റിരുന്നു. തലയോട്ടിക്കും ചെറിയ പൊട്ടലുണ്ടായി. ഇതേ തുടര്‍ന്ന് മൂക്കിലേക്കും ശ്വാസനാളത്തിലേക്കും രക്തമിറങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകട സ്ഥലത്ത് രക്തം വാര്‍ന്ന നിലയില്‍ ജുനൈദ് ഏറെ നേരം കിടന്നിരുന്നു.