Uncategorized
‘പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിക്ക് KSU ബന്ധം’; ആരോപണവുമായി പി എം ആർഷോ

പോളി ടെക്‌നിക്ക് കേസിൽ ഇന്ന് അറസ്റ്റിലായ പ്രതിക്ക് KSU ബന്ധം ആരോപിച്ച് എസ്എഫ്ഐ നേതാവ് പി എം ആർഷോ. അറസ്റ്റിലായ ഷാലിക്ക് കെഎസ്‌യു പ്രവർത്തകൻ എന്ന് ആർഷോ ഫേസ്ബുക്കിൽ കുറിച്ചു. ഷാലിക്ക് KSU അംഗത്വ വിതരണം ഉദ്ഘാടനം ചെയ്‌തുവെന്നും പി എം ആർഷോ കുറിക്കുന്നു.തെളിവായി ഒരു ചിത്രവും ആർഷോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.കളമശ്ശേരി പോളിയിലേക്ക് കഞ്ചാവ് എത്തിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഇന്ന് അന്വേഷണ സംഘം പൊക്കിയിട്ടുണ്ടെന്നും രാഷ്ട്രീയം തിരയല്‍ ഏറെക്കുറെ അവസാനിപ്പിച്ച മട്ടാണെന്നും ആര്‍ഷോ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.എന്നാൽ എസ്എഫ്ഐ ആരോപണം കെഎസ്‌യു നിഷേധിച്ചു.