Uncategorized
വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന് വേഗംവച്ചു, കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി കൊടിനട മുതൽ വഴിമുക്ക് വരെയുള്ള കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. വർഷങ്ങളായി ഇഴഞ്ഞ് നീങ്ങിയ രണ്ടാം ഭാഗത്തിന്‍റെ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയതോടെ നാട്ടുകാരും പ്രതീക്ഷയിലാണ്. നഷ്ടപരിഹാരം വൈകുന്നത് പദ്ധതിക്ക് വെല്ലുവിളിയായിരുന്നതിനാൽ നടപടി പൂർത്തിയാക്കിയവരുടെ കെട്ടിടങ്ങളാണ് പൊളിച്ചു തുടങ്ങിയത്.