Uncategorized
പേരാവൂർ മിനി മാരത്തൺ ഏപ്രിൽ 13 ന് നടക്കും

പേരാവൂർ: പേരാവൂർ റണ്ണേഴ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പേരാവൂർ മിനി മാരത്തൺ ഏപ്രിൽ 13 ന് നടക്കും.വൈകിട്ട് 4.30ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് കാഞ്ഞിരപ്പുഴ, മണത്തണ, തൊണ്ടിയിൽ വഴി പഴയ ബസ് സ്റ്റാൻഡിൽ ( ഏഴ് കിലോമീറ്റർ) സമാപിക്കും വിധമാണ് മാരത്തൺ റൂട്ട്. സർക്കാരിന്റെ ലഹരി മുക്ത പ്രചരണത്തോട് സഹകരിച്ച് ‘ഓടി തോൽപ്പിക്കാം ലഹരിയെ ‘ എന്ന സന്ദേശമുയർത്തിയാണ് മിനി മാരത്തൺ.ജീവിതം മയക്കുമരുന്നിന് വേണ്ടി പാഴാക്കാതിരിക്കാനും ഓട്ടവും നടത്തവും ജീവിതത്തിന്റെ ഭാഗമാക്കാനുമാണ് മിനി മാരത്തൺ ലക്ഷ്യമിടുന്നത്. പേരാവൂർ അത് ലറ്റിക് അക്കാദമിയാണ് മാരത്തണിന്റെ ടൈറ്റിൽ സ്പോൺസർ. 150 പേർക്കാണ് മാരത്തണിൽ പങ്കാളിത്തം ലഭിക്കുക. എല്ലാവർക്കും ടീ ഷർട്ടും മെഡലും ലഘുഭക്ഷണവും സൗജന്യമാണ്.
മാർച്ച് 20ന് രജിസ്ട്രേഷൻ തുടങ്ങും.
ഫോൺ: 9947537486, 9400403243.