Uncategorized
മകളുടെ വീട്ടിലേക്ക് വിരുന്നു പോകുമ്പോൾ കാർ അപകടം: അമ്മയ്ക്ക് ദാരുണാന്ത്യം, മകന് പരുക്ക്

പാലക്കാട്: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. തച്ചനാട്ടുകര നാട്ടുകൽ നാട്ടുകൽ ഓവുപാലത്തിന് സമീപം ചേങ്ങോടൻ മൊയ്തുക്കുട്ടിയുടെ ഭാര്യ നഫീസയാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന മകൻ റഫീഖ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകല്ലിൽ നിന്നും മകളുടെ വീടായ ആലിപ്പറമ്പിലേക്ക് വിരുന്നു പോകുമ്പോഴാണ് അപകടം പറ്റിയത്. കരിങ്കല്ലത്താണി കാമ്പുറം റോഡിലെ പള്ളിക്കുന്ന് ഭാഗത്ത് വെച്ചാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി അപകടം ഉണ്ടായത്.