Uncategorized
പത്തിലേറെ കേസിൽ പ്രതി,ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കാപ്പ ചുമത്തി അറസ്റ്റ്; പിടിയിലായത് അന്തര്‍ ജില്ലാ ഗുണ്ട

ചാരുംമൂട്: അന്തർ ജില്ലാ ഗുണ്ടയായ പാലമേൽ സ്വദേശി ആഷിഖ് (35) നെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നൂറനാട് എസ്എച്ച്ഒ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 2011 മുതൽ നൂറനാട്, അടൂർ പോലീസ് സ്റ്റേഷനുകളിലായി ലഹളയുണ്ടാക്കൽ, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകൽ, സ്ത്രീകളെ ആക്രമിക്കൽ, മാരകായുധങ്ങളുമായി ആക്രമണം, പട്ടികജാതി പീഢനം (തടയൽ) നിയമം തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ് ആഷിഖ് എന്ന് പൊലീസ് പറഞ്ഞു.