Uncategorized
കടൽവെള്ളരി ശേഖരിക്കുന്നതിനിടെ ശീലാവ് കഴുത്തിൽ കുത്തി, 32കാരന്റെ കൈയും കാലും തളർന്നു, കൊച്ചിയിൽ ശസ്ത്രക്രിയ

കൊച്ചി: ശീലാവ് മത്സ്യത്തിന്റെ കടിയേറ്റ് നട്ടെല്ലിന് ഗുരുതര പരിക്ക്. ഇടതുകയ്യും കാലും തളർന്ന മാലിദ്വീപ് സ്വദേശിയ്ക്ക് കൊച്ചിയിൽ അടിയന്തര ശസ്ത്രക്രിയ. ശീലാവ് എന്ന പേരിൽ അറിയപ്പെടുന്ന ബറക്കുഡ മത്സ്യമാണ് 32കാരനെ മീൻപിടിക്കുന്നതിനിടെ ആക്രമിച്ചത്. മത്സ്യത്തിന്റെ കടിയേറ്റ് നട്ടെല്ലിനും സുഷുമ്ന നാഡിക്കും തകരാറ് സംഭവിച്ചതിന് പിന്നാലെയാണ് യുവാവിനെ എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്. കടലിന്റെ അടിയിൽ നിന്ന് കടൽ വെള്ളരി ശേഖരിക്കുന്നതിനിടയിലാണ് 32കാരനെ ശീലാവ് മത്സ്യം ആക്രമിച്ചത്.