Uncategorized
തുഷാര്‍ഗാന്ധി മഹാത്മാഗാന്ധിയെ വിറ്റ് കാശാക്കുന്നു, ഗാന്ധികുടുംബത്തിൽ ജനിച്ചവര്‍ മഹാത്മാവാകില്ല :വിമുരളീധരന്‍

നെയ്യാറ്റിന്‍കര: ആർഎസ്എസിനെതിരായ തുഷാർ ഗാന്ധിയുടെ പരാമർശത്തിൽ നിയമനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.ഭരണഘടന ഉറപ്പ് നൽകുന്നതാണ് വിയോജിക്കാനുള്ള അവകാശം. തുഷാർ ഗാന്ധി പ്രസംഗിച്ചപ്പോൾ അതെ വേദിയിൽ പ്രതിഷേധിക്കാമോ എന്നാണ് ചിലർ ചോദിക്കുന്നത്. കണ്ണൂരിൽ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗിച്ച വേദിയിൽ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തിയില്ലേ. തുഷാർ ഗാന്ധിയെ ആരും സ്റ്റേജിൽ കയറി ആക്രമിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. ലാത്തിയും തോക്കും കൊണ്ട് കാവൽ നിന്നാൽ ആർഎസ്എസുകാർ പ്രതിഷേധിക്കാതിരിക്കില്ല. ഗാന്ധി കുടുംബത്തിൽ ജനിച്ചത് കൊണ്ട് എല്ലാവരും മഹാത്മാക്കൾ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.