Uncategorized
കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ തെരഞ്ഞെടുപ്പും, വിവിധ മേഖലകളിൽ വിജയം കൈവരിച്ച പവിത്രൻ ഗുരുക്കളെ ആദരിക്കലും നടന്നു

കേളകം: കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ തെരഞ്ഞെടുപ്പും, സംഘടനയുടെ ആദരിക്കലും നടന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച പവിത്രൻ ഗുരുക്കളെയാണ് പാലിയേറ്റീവ് കെയർ ഫൗണ്ടേഷനിലെ മുതിർന്ന അംഗമായ അനന്തൻ കെ.കെ ചടങ്ങിൽ ആദരിച്ചത്. കൂടാതെ 2025- 2026 വർഷത്തെ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും, 2024 -2025 വർഷത്തെ റിപ്പോർട്ടും, ഓഡിറ്റ് ചെയ്ത വരവ് -ചെലവ് കണക്കുകളും അവതരിപ്പിച്ചു പാസാക്കുകയും ചെയ്തു. 2025-2026 വർഷത്തെ പുതിയ ഭാരവാഹികളായി ചെയർമാൻ സജി ജോസഫ്,
വൈസ് ചെയർമാൻ പവിത്രൻ ഗുരുക്കൾ,
കൺവീനർ ജീമോൾ മനോജ്, ജോയിന്റ് കൺവീനർ ബാഹുലേയൻ ടി.കെ,ട്രഷറർ റ്റി.എൻ ജോസഫ്,ഓഡിറ്റർ കെ.സീ മാത്യു
ബാക്കി എല്ലാ മെമ്പേഴ്സിനെയും എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.




