Uncategorized
കോച്ചിക്കുളത്തുനിന്ന് രണ്ടാമത്തെ രാജവെമ്പാലയെയും പിടികൂടി

അടയ്ക്കാത്തോട്: കേളകം അടയ്ക്കാത്തോട് കോച്ചിക്കുളത്തുനിന്ന് രണ്ടാമത്തെ രാജവെമ്പാലയെയും വനംവകുപ്പ് പിടികൂടി. ബുധനാഴ്ചയാണ് കോച്ചിക്കുളത്ത് രണ്ട് രാജവെമ്പാലകളെ കൃഷിയിടത്തിൽ കണ്ടത്. ഇതിൽ ഒന്നിനെ ബുധനാഴ്ചതന്നെ പിടികൂടിയിരുന്നു. രണ്ടാമത്തെ പാമ്പിനെയാണ് ഇന്നലെ വൈകിട്ട് പിടികൂടിയത്. രാജവെ മ്പാലയെ വീണ്ടും കൃഷിയിടത്തിൽ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് വനപാലകർ സ്ഥലത്ത് എത്തിയത്. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. പ്രമോദ്‌കുമാർ, ബിഎഫ്ഒമാരായ വി.സി. പ്രജീഷ്‌കുമാർ, എ.കെ. അനൂപ്, വാച്ചർമാരായ സി. ഗണേ ശൻ, ഒ.സി. ജിജോ, മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോട്, മിറാഷ് പേരാവൂർ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. എട്ട് അടിയോളം നീളമുള്ള പെൺ രാജവെമ്പാലയെ യാണ് പിടികൂടിയത്. പാമ്പിനെ വനത്തിൽ തുറന്നുവിടുമെന്ന് വന പാലകർ പറഞ്ഞു.




