Uncategorized
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച റോഡ് ഉത്ഘാടനം ചെയ്തു.

കേളകം ഗ്രാമപഞ്ചായത്ത് ശാന്തിഗിരി -കുരിശുമല റോഡ് 12ലക്ഷം രൂപ ചിലവിട്ട് പ്രവർത്തി പൂർത്തീകരിച്ച റോഡ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ജനങ്ങൾക്ക് തുറന്ന് കൊടുത്തു. ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ എൻ സുനീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസണൽ മൈദിലി രമണൻ, കേളകം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ബ്ലോക്ക് മെമ്പർ മേരികുട്ടി കഞ്ഞിക്കുഴി, ജോർജ് കുപ്പക്കാട്ട്, ജോയിൻ ബി ഡി ഒ, വി ഈ ഓ സങ്കേത്, സിജുമുഞ്ഞനാട്ട് എന്നിവർ സംസാരിച്ചു.