Uncategorized
പേരാവൂർ യുഎംസിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറ ഒരുക്കി വ്യാപാരികൾ

പേരാവൂർ: പേരാവൂർ യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് ടൗണിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. യുഎംസി യൂണിറ്റ് പ്ര സിഡൻറ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായ ചടങ്ങിൽ മൂസ മൗലവി വയനാട് ഉദ്ഘാടനവും ഇഫ്‌താർ സന്ദേശവും നല്ലി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി. ഗീത, പഞ്ചായത്തംഗങ്ങളായ എം. ശൈലജ, റജീന സിറാജ്, പേ രാവൂർ ഫൊറോനാ അസി. വികാരി ഫാ. പോൾ മുണ്ടക്കൽ, ശ്രീ കൃഷ്ണക്ഷേത്രം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. വി. രാമചന്ദ്രൻ, കെ.എം. ബഷീർ, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു.