Uncategorized
മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധം: മുന്നറിയിപ്പുമായി വനംവകുപ്പ്

മനുഷ്യര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ വനംവകുപ്പ്. പഞ്ചായത്ത് പ്രസിഡണ്ടന്റ്‌ന് നല്കിയ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കുമെന്നാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്. പഞ്ചായത്ത് സമിതിയുടെ തീരുമാനം പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടി. ഭരണസമിതി പ്രഖ്യാപനം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. തെറ്റായ പ്രവണതകള്‍ക്കെതിരെ തദ്ദേശ സ്വയം ഭരണ വകുപ്പുമായി കൂടിയാലോചിക്കാനും വനംവകുപ്പ് നിര്‍ദേശം നല്‍കി. വിഷയത്തില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു.




