Uncategorized

ഇന്ത്യ ഗവൺമെന്റിന്റെ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം പ്രസാദ് ഭാസ്കരക്ക്

കണിച്ചാർ: ഇന്ത്യ ഗവൺമെൻ്റിന്റെ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ പുരസ്ക‌ാരം കണിച്ചാർ സ്വദേശിയായ പ്രസാദ് ഭാസ്കരക്ക്. 30 വർഷമായി നൃത്ത രംഗത്തെ പ്രവർത്തനവും സമഗ്ര സംഭാവനയും വിലയിരുത്തിയാണ് ഈ അവാർഡിന് പ്രസാദ് ഭാസ്കരയെ തെരഞ്ഞെടുത്തത്. നൃത്ത ഗാനരചന രംഗത്തും, നൃത്താവിഷ്‌കാര രംഗത്തും, കലോത്സവ രംഗത്തും, ദേശീയ നൃത്തോൽസവങ്ങളിലും ഏറെക്കാലമായി സജീവ സാന്നിധ്യമായി തുടരുന്നു. നൃത്ത കലാകാരന്മാരുടെ കൂട്ടായ്‌മയായ നൃത്ത സമന്വയം കലാഗൃഹം ICDPAT സ്ഥാപകനും ജനറൽ സെക്രട്ടറിയുമാണ് പ്രസാദ് ഭാസ്കര. ഭാരതകലാഞ്ജലി സ്‌കൂൾ ഓഫ് ആർട്‌സിന്റെ ഡയറക്ടർ സ്ഥാനവും വഹിക്കുന്നു. ഈ മാസം 14 ന് തിരുവനന്തപുരത്ത് വെച്ച് ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button