Uncategorized
മാറനല്ലൂർ ഇരട്ട കൊലക്കേസ്; പ്രതി അരുൺ രാജിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി, 25 വർഷം പരോൾ അനുവദിക്കരുത്

തിരുവനന്തപുരം: മാറനല്ലൂർ ഇരട്ട കൊലക്കേസിൽ പ്രതി പ്രകാശ് എന്ന് വിളിക്കുന്ന അരുൺ രാജിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. മാറനല്ലൂർ സ്വദേശി സജീഷ്, സന്തോഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 25 വർഷം വരെ പരോൾ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു.




