Uncategorized

ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്പ്; അപേക്ഷ മാർച്ച് 12 വരെ നീട്ടി

സർക്കാർ / എയ്‌ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്പിനുള്ള അപേക്ഷ മാർച്ച് 12 നീട്ടി നീട്ടി. വിദ്യാർഥികൾക്ക് അന്നേ ദിവസം വൈകീട്ട് 5 മണിവരെ അപേക്ഷ അയക്കാം.

യോഗ്യത

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ (മുസ് ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിഭാഗക്കാരായ വിദ്യാർഥികളായിരിക്കണം. കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയുൽ കവിയാൻ പാടില്ല. ആനുകൂല്യം 1500 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുക.
30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ പരിഗണിക്കും.

https://margadeepam.kerala.gov.in m വെബ്സൈറ്റിൽ ലഭ്യമാവുന്ന അപേക്ഷ ഫോം സ്ഥാപന മേധാവി ഡൗൺലോഡ് ചെയ്ത് വിദ്യാർഥികൾക്ക് നൽകണം. വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാർഗദീപം പോർട്ടലിൽ രേഖപ്പെടുത്തേണ്ട ചുമതല സ്ഥാപന മേധാവിക്കാണ്.അതോടൊപ്പം വിദ്യാർഥികളിൽ നിന്ന് മതിയായ രേഖകൾ (വരുമാന-ജാതി-മത സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി, റേഷൻ കാർഡ് കോപ്പി, ആധാർ കോപ്പി, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ), പാഠ്യേതര പ്രവർത്തനങ്ങളിലെ സർട്ടിഫിക്കറ്റുകൾ, അച്ഛനോ-അമ്മയോ മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമായി വരും. വിശദ വിവരങ്ങൾക്ക് സംസ്ഥാന ന്യൂപക്ഷ ക്ഷേമ വകുപ്പ് വെബ്സൈറ്റ് സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button