Uncategorized

‘രാജമൗലി കട്ടകലിപ്പില്‍, അവര്‍ ഇനി ഈ പടത്തില്‍ വേണ്ട’ : തിരിച്ചടിക്ക് പിന്നാലെ കടുത്ത നിലപാടില്‍ സംവിധായകന്‍ !

ഹൈദരാബാദ്: സംവിധായകൻ എസ്.എസ്.രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രമാണ് എസ്എസ്എംബി 29. ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിൽ ഒന്നാണ് ഈ ചിത്രം. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍ എന്നാല്‍ ചിത്രത്തിന്‍റെ ടീം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ചിത്രത്തിന്‍റെ പുതിയ ഷെഡ്യൂള്‍ ഒഡീഷയിലെ കോരാപുട്ടിയില്‍ നടക്കുകയാണ്. അതിനിടെയാണ് മഹേഷ് ബാബുവും മലയാളതാരം പൃഥ്വിരാജും അഭിനയിക്കുന്ന ഒരു രംഗം ചോര്‍ന്നത്.

ഇതിന് പിന്നാലെ സെറ്റിലെ സുരക്ഷ കര്‍ശ്ശനമാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ രാജമൗലി കടുത്ത കോപത്തിലാണ് എന്നാണ് വിവരം. വീഡിയ ചോര്‍ന്ന സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ചിത്രത്തിന്‍റെ അണിയറക്കാരുടെ തീരുമാനം. നേരത്തെ ചിത്രത്തിനായി കൊരാപുട്ടിലെ സെമിലിഗുഡയിലെ തലമാലി ഹിൽടോപ്പിൽ ഒരു കൂറ്റൻ സെറ്റ് ഒരുക്കുന്നതിന്റെ വീഡിയോകൾ ഓൺലൈനിൽ ചോർന്നിരുന്നു. സിനിമയുടെ ഷൂട്ടിംഗിനായി ഒരുക്കിയ സ്ഥലം ഈ വീഡിയോയില്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് പൃഥ്വിയും മഹേഷും അഭിനയിക്കുന്ന ഒരു രംഗം ചോര്‍ന്നത്.

ഷെഡ്യൂളിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ ‘ത്രീ ലെയർ സുരക്ഷാ ക്രമീകരണം’ ഏർപ്പെടുത്തിക്കൊണ്ട് ഷൂട്ടിംഗ് സ്ഥലത്ത് സുരക്ഷ കർശനമാക്കുമെന്നാണ് വിവരം. അതേ സമയം ഒപ്പം സെക്യൂരിറ്റി ഏജന്‍സിയെ മാറ്റാന്‍ എസ്.എസ്.രാജമൗലി നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പുറത്തെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒഡിഷയിലെ വിവിധ ഭാ​ഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോ​ഗമിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ഘട്ട ചിത്രീകരണം ആഫ്രിക്കയില്‍ ആയിരിക്കും. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button