Uncategorized
‘വേനൽച്ചൂട് കനക്കുകയാണ്, ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തി’; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

വേനൽച്ചൂട് കനക്കുകയാണ്. പകൽ പുറത്തിറങ്ങുമ്പോൾ അതീവ ദുഷ്കരമായ സാഹചര്യം അനുഭവപ്പെടുന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി. ധാരാളം വെള്ളം കുടിക്കുകയും വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ ശ്രദ്ധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം എന്ന് അദ്ദേഹം കുറിക്കുന്നു. പകൽ ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണം എന്നും അദ്ദേഹം പറയുന്നു.