Uncategorized

പരസ്യപ്രതിഷേധവുമായി പത്മകുമാർ, ഫേസ്ബുക്ക് പോസ്റ്റിട്ട് സുകന്യ; അസാധാരണ പ്രതിഷേധവുമായി സിപിഎം നേതാക്കൾ

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഇടം ലഭിക്കാത്തതിൽ അസാധാരണ പ്രതിഷേധവുമായി നേതാക്കൾ. എ. പത്മകുമാർ പരസ്യമായി പ്രതിഷേധിക്കുമ്പോൾ പി ജയരാജനെ തഴഞ്ഞതിനെതിരെ മകൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടു. നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് എൻ സുകന്യയും ഫേസ്ബുക്ക് പോസ്റ്റിട്ടു. എംബി രാജേഷിനെയും കടകം പള്ളി സുരേന്ദ്രനെയും തഴഞ്ഞതിലും പാർട്ടിയിൽ അമർഷമുണ്ട്.

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ കമ്മിറ്റിയിൽ ഇടം ലഭിക്കാത്തവർ പ്രതിഷേധവുമായി എത്തുന്നത് സിപിഎമ്മിൽ ആദ്യമാണ്. പത്മകുമാറിൽ മാത്രം ഒതുങ്ങുന്നില്ല അമർഷം. കണ്ണൂരിൽ നിന്ന് പി ജയരാജൻ സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്നാണ് കരുതിയത്. പാനലിൽ പേരില്ലാത്തതിലുള്ള എതിർപ്പ് സമ്മേളനത്തിനിടയിൽ ചേർന്ന സംസ്ഥാന സമിതിയിൽ ജയരാജൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button