ഇ കെ നായനാരുടെ വേഷം ചെയ്യാനായി കൊല്ലത്തെത്തി, സുഹൃത്തുക്കളെ ഞെട്ടിച്ച് ജീവിതം പാതിവഴിയില്‍ അഴിച്ച് മധുസൂദനന്‍ അരങ്ങൊഴിഞ്ഞു

ഇ കെ നായനാരുടെ വേഷം ചെയ്യാനായി കൊല്ലത്തെത്തി, സുഹൃത്തുക്കളെ ഞെട്ടിച്ച് ജീവിതം പാതിവഴിയില്‍ അഴിച്ച് മധുസൂദനന്‍ അരങ്ങൊഴിഞ്ഞു
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ മഹാന്മാര്‍ കഥാപാത്രങ്ങളായിവരുന്ന മെഗാഷോയില്‍ ഡോക്യുഫിക്ഷന്‍, ഒപ്പം തിയേറ്റര്‍, തുടങ്ങി വിവിധതരത്തിലുള്ള കലാവിഭാഗങ്ങളെ ഒരുമിപ്പിച്ചുള്ള ഒരു മള്‍ട്ടിമീഡിയാ മെഗാ ഷോ ആയിരുന്നു കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ അരങ്ങേറിയത്.
ഷോയില്‍ സ്റ്റേജ് വിഭാഗത്തിന്റെ റിഹേഴ്‌സലിനായി കഴിഞ്ഞ നാലാം തീയതിയാണ് മധുസൂദനന്‍ കണ്ണൂരില്‍ നിന്നും കൊല്ലത്തെത്തിയത്. ഇന്നലെ അവസാനവട്ട റിഹേഴ്സല്‍ കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ മധുസൂദനനെ ഫോണില്‍ ലഭിക്കാതെ വന്നതോടെ കോഡിനേറ്റര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മധുസൂദനന്‍ റിഹേഴ്സല്‍ സമയത്ത് സന്തോഷവാനായിരുന്നുവെന്നും ഇ കെ നായനാരെ വേദിയില്‍ അവതരിപ്പിക്കുന്നതിന്റെ ആകാംഷയിലായിരുന്നുവെന്നും മള്‍ട്ടിമീഡിയ ഷോയുടെ സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു.