Uncategorized
തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയം അപകടം, നേര്യമംഗലത്ത് നിർമാണത്തിലിരിക്കുന്ന 17 കോടിയുടെ കെട്ടിടം തകർന്നു

കൊച്ചി: എറണാകുളം നേര്യമംഗലത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു. തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു അപകടം. സംഭവസമയത്ത് ആരുമില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ നിർമ്മിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. പതിനേഴ് കോടി രൂപ മുടക്കി പണി പുരോഗമിക്കുന്ന ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൻ്റെ കെട്ടിടമാണ് തകർന്നത്.