ഒയിസ്ക ഇന്റർനാഷണൽ ഇരിട്ടി വുമൺസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

ഇരിട്ടി:ഒയിസ്ക ഇന്റർനാഷണൽ ഇരിട്ടി വുമൺസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനാഘോഷം ജബാർകടവ് ഇക്കോപാർക്കിൽ ചാപ്റ്റർ പ്രസിഡന്റ് ഡോ ഷാലു ജോർജ് ന്റെ ആദ്യക്ഷതയിൽ പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എം. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മുഖ്യാതിഥി ആയ ചടങ്ങിൽ പത്രപ്രവർത്തകനും, എഴുത്തുകാരനും, IGNOU ഇലെ കൗൺസിലറും ആയ ജോസി ജോസഫ് ക്ലാസ്സ് നയിച്ചു. ഓയിസ്ക ഇരിട്ടി ചാപ്റ്റർ പ്രസിഡന്റ് ബാബു ജോസഫ്, പ്രകാശ് പാർവണം, വുമൺസ് ചാപ്റ്റർ സെക്രട്ടറി ഷിജോ ജോർജ്, ട്രഷറെർ സരിത പ്രകാശ്, ഇരിട്ടി സംഗീത സഭ പ്രസിഡന്റ് മനോജ് അമ്മ, ജബ്ബാർക്കടവ് ഇക്കോപാർക്ക് സംരക്ഷണ സമിതി സെക്രട്ടറി ഷിതു കരിയാൽ എന്നിവർ സംസാരിച്ചു. കുടുംബശ്രീ, ആശാവർക്കർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.തുടർന്ന് സംഗീത വിരുന്നും അരങ്ങേറി.