ഇലക്ട്രീഷ്യൻ, പ്ലംബർ, സെക്യൂരിറ്റി, അങ്കണവാടി വർക്കർ…കേരളത്തിലെ ഏറ്റവും പുതിയ ജോലി അവസരങ്ങൾ

കേരളത്തിലൊരു ജോലി എന്നത് സാധാരണക്കാരായ എല്ലാ മലയാളികളുടെയും ഒരു ആഗ്രഹമാണ്. ഇപ്പോൾ ഇതാ കേരളത്തിൽ ആഗ്രഹിച്ച ജോലി സ്വന്തമാക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ഇലക്ട്രീഷ്യൻ, അധ്യാപകൻ, പ്ലംബർ, സെക്യൂരിറ്റി, അങ്കണവാടി വർക്കർ, ഹെൽപ്പർ തുടങ്ങി നിരവധി അവസരങ്ങൾ ഇതാ! എറണാകുളം ജില്ലയിലാണ് ഇലക്ട്രീഷ്യൻ, പ്ലംബർ ഒഴിവുകൾ വന്നിരിക്കുന്നത്. മരട് നഗരസഭയിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ഒഴിവുകൾ. മർച്ച് 18ന് രാവിലെ 11 മണിയ്ക്ക് മരട് നഗരസഭ ഓഫീസിൽ അഭിമുഖം.
സെക്യൂരിറ്റി
പത്തനംതിട്ടയിലാണ് സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളുള്ളത്. കോന്നി താലൂക്ക് ആശുപത്രിയിലേയ്ക്ക് രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് ആവശ്യമുള്ളത്. യോഗ്യത – പത്താം ക്ലാസ്. പ്രായം – 30നും 50നും ഇടയിൽ. താത്പ്പര്യമുള്ളവർ മാർച്ച് 11 രാവിലെ 10.30ന് മുമ്പായി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവർ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
അങ്കണവാടി വർക്കർ, ഹെൽപ്പർ
എറണാകുളം ജില്ലയിലാണ് അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ. രാമമംഗലം പഞ്ചായത്തിലെ കോരങ്കടവ് അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിൽ വർക്കർ, ഹെൽപ്പർ ഒഴിവുകളുണ്ട്. വർക്കർ തസ്തികയിൽ പ്ലസ്ടുവും ഹെൽപ്പർ തസ്തികയിൽ 10-ാം ക്ലാസുമാണ് യോഗ്യത. അപേക്ഷ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് മാർച്ച് 10ന് മുമ്പായി പാമ്പാക്കുട ശിശു വികസന പദ്ധതി ഓഫിസിൽ ഹാജരാക്കണം. അപേക്ഷയ്ക്കൊപ്പം 5 രൂപയുടെ സ്റ്റാംപ് പതിച്ച കവർ വെയ്ക്കണം. പ്രായപരിധി: 35.
അധ്യാപക ഒഴിവ്
എറണാകുളം നെടുമ്പാശ്ശേരിയിലെ കുന്നുകര എംഇഎസ് എഞ്ചിനീയറിംഗ് കോളേജിലാണ് അധ്യാപക ഒഴിവ്. കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), കണക്ക്, സിവിൽ എഞ്ചിനീയറിംഗ് വിഷയങ്ങളിലാണ് അവസരമുള്ളത്.