Uncategorized

15 വർഷങ്ങൾക്കിടയിൽ ആദ്യമായി ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പിലാക്കി അമേരിക്ക

സൌത്ത് കരോലിന: വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ 15 വർഷങ്ങൾക്കിടയിൽ ആദ്യമായി വധശിക്ഷ നടപ്പിലാക്കി അമേരിക്ക. 15 വർഷത്തിനിടയിൽ ആദ്യമായാണ് ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പിലാക്കുന്നത്. 67കാരനായ ബ്രാഡ് സിഗ്മൺ എന്നയാളെയാണ് ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഒരു ദശകത്തിനിടയിലെ ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പാക്കൽ. സൌത്ത് കരോലിന സംസ്ഥാനത്താണ് വധശിക്ഷ നടപ്പിലാക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പ്രായമുള്ള ആളെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ക്യാപിറ്റൽ പണിഷ്മെന്റിനെതിരായ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. നടപടിയിൽ ഇടപെടില്ലെന്ന് റിപ്പബ്ലിക്കൻ ഗവർണർ ഹെൻറി മക്മാസ്റ്റർ നേരത്തെ തന്നെ വിശദമാക്കിയിരുന്നു.

വധശിക്ഷയ്ക്കെതിരായി ഒന്നിച്ച് പ്രതിഷേധിക്കണമെന്നാണ് സിഗ്മൺ അവസാനമായി സംസാരിച്ചത്. 13 വർഷത്തിന് ശേഷമാണ് സൌത്ത് കരോലിനയിൽ വധശിക്ഷ നടപ്പിലാക്കുന്നത്. വധശിക്ഷ നടപ്പിലാക്കാനുള്ള സാമഗ്രഹികളുടെ ലഭ്യതക്കുറവായിരുന്നു ഇത്രയും കാലം വധശിക്ഷ നടത്താതിരുന്നതിന് കാരണമായി സംസ്ഥാനം വിശദമാക്കുന്നത്. അതിനിടെ വധശിക്ഷാ പട്ടികയിലുള്ള പുരുഷ തടവുകാരോട് ഏത് രീതിയിൽ വധശിക്ഷ നടപ്പിലാക്കണമെന്ന തെരഞ്ഞെടുപ്പ് നടപ്പിലാക്കാനും സൌത്ത് കരോലിന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇലക്ട്രിക് കസേര, വിഷം കുത്തി വയ്ക്കൽ, ഫയറിംഗ് സ്ക്വാഡ് എന്നിവയാണ് വധശിക്ഷാ പട്ടികയിലുള്ളവർക്ക് തെരഞ്ഞെടുപ്പിനായി നൽകിയിരിക്കുന്ന സാധ്യതകൾ. വിഷം കുത്തി വച്ചുള്ള മരണം ഏറെ നേരത്തെ ശാരീരിക ബുദ്ധിമുട്ടിലേക്ക് നയിക്കുമെന്ന ഭയത്തിലാണ് സിഗ്മൺ ഫയറിംഗ് സ്ക്വാഡിനെ തെരഞ്ഞെടുത്തതെന്നാണ് ജയിൽ അധികൃതർ വിശദമാക്കുന്നത്. അവസാനം വധശിക്ഷ നടപ്പിലാക്കിയപ്പോൾ വിഷം കുത്തിവച്ചുള്ള ശിക്ഷാ രീതി തെരഞ്ഞെടുത്ത മൂന്ന് പേരും അരമണിക്കൂറിലേറെ സമയം എടുത്താണ് മരിച്ചത്. ശ്വാസം മുട്ടൽ അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടും ഇവർക്ക് നേരിട്ടിരുന്നു.

വധശിക്ഷ നടപ്പിലാക്കാനുള്ള കസേരയിൽ ഇരുത്തിയ ശേഷം വിലങ്ങുകൾ അഴിച്ച് മാറ്റിയ ശേഷം കൈകാലുകൾ കസേരയുമായി ബന്ധിപ്പി്ച ശേഷം മുഖം മൂടിയ ശേഷമാണ് ഫയറിംഗ് സ്ക്വാഡ് കുറ്റവാളികളെ വെടിവച്ച് കൊല്ലുന്നത്. മൂന്ന് ജീവനക്കാരാണ് ഒരുമിച്ച് വെടിയുതിർക്കുക. മാധ്യമങ്ങളുടെ അടക്കം സാന്നിധ്യത്തിലായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button