Uncategorized
പോപ്പുലർ സർവീസിലെ മോസ്റ്റ് പോപ്പുലർ ലേഡി മെക്കാനിക്ക്; ആണുങ്ങൾ നിറഞ്ഞൊരു തൊഴിലിടത്തിലെ പെണ്ണൊരുത്തി

ബൈക്കും കാറും ടിപ്പറും ലോറിയുമെല്ലാം അഴിച്ച് പണിത് നന്നാക്കും. സ്ത്രീകൾ അധികം എത്തിപ്പെടാത്ത മെക്കാനിക്കിന്‍റെ കുപ്പായം അണിഞ്ഞത് ഒരാഗ്രഹത്തിന്‍റെ സഫലീകരണം കൂടിയാണ്. കുട്ടിക്കാലത്ത് തന്നെ മനസിലാഴത്തിൽ പതിഞ്ഞതാണ് വണ്ടിക്കമ്പം. ആദ്യമൊക്കെ വാഹനമോടിക്കാനായിരുന്നു കൊതി. പിന്നീട് വണ്ടികളെ പറ്റി പഠിക്കാൻ തുടങ്ങി. ഒടുവിൽ വണ്ടിപ്പണിക്കാരിയാകണമെന്നുള്ള ആഗ്രഹമുണ്ടായി. അങ്ങനെ മെക്കാനിക്ക് ആകണമെന്ന് ആഗ്രഹവുമായി ഷിന്‍റു എത്തിയത് ഏറ്റുമാനൂർ സർക്കാർ ഐടിഐയിലാണ്.