Uncategorized
പിണറായിയുടെ നയരേഖയിലെ സെസും ഫീസും അടക്കം നിർദേശങ്ങളെ ചർച്ചക്ക് മുൻപേ പിന്തുണച്ച് പാർട്ടി സെക്രട്ടറി

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കം വിവാദ നിർദേശങ്ങളെ, ചർച്ചയ്ക്ക് മുൻപേ പിന്തുണച്ച് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ. വികസനത്തിന് പണം വേണമെന്നും പണമില്ലെന്ന പേരിൽ വികസനം മുടക്കാനാകില്ലെന്നും നയരേഖയിൽ പറയുന്ന പ്രത്യേക ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്ന വാദം ആവർത്തിക്കുകയാണ് ഗോവിന്ദൻ. നയരേഖ ഇന്ന് സമ്മേളനം ചർച്ച ചെയ്യും. നാല് മണിക്കൂറാണ് ചർച്ച. സ്വകാര്യ നിക്ഷേപങ്ങൾക്കും സ്വകാര്യ വത്കരണത്തിനും നിരവധി നിർദേശങ്ങൾ അടങ്ങിയ നയരേഖയിൽ ജില്ല കമ്മിറ്റികൾ അഭിപ്രായം അറിയിക്കും. പ്രവർത്തന റിപ്പോർട്ടിലെ ചർച്ചയിൽ എംവി ഗോവിന്ദന്‍റെ മറുപടിയും ഇന്നുണ്ടാകും.




