മാരകമായ രാസ ലഹരി മരുന്നുമായി വിവിധ കേസുകളിൽ യുവാക്കൾ ഇരിട്ടി എക്സൈസിന്റെ പിടിയിൽ

ഇരിട്ടി: മാരകമായ രാസ ലഹരി മരുന്നുമായി വിവിധ കേസുകളിൽ യുവാക്കൾ ഇരിട്ടി എക്സൈസിന്റെ പിടിയിൽ. ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ അജീബ് ലബ്ബ എൽ എ യുടെ നേതൃത്വത്തിൽ ആനപ്പന്തി ഭാഗത്ത് നടത്തിയ പരിശോധനയിലാണ്
മാരക രാസലഹരിമരുന്നായ MDMA യുമായി കരിക്കോട്ടക്കരി സ്വദേശികളായ പ്രണവ് പ്രഭാതൻ,അബിൻ റോയ് എന്നീ രണ്ട് യുവാക്കൾ ഇരിട്ടി എക്സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്നുമായി ആകെ മൊത്തം 1.612 ഗ്രാം എംഡിഎംഎ യും,ഇവരുടെ വാഹനവും കസ്റ്റഡിയിൽ എടുത്തുഇവർ അങ്ങാടിക്കടവ് ഡോൺ ബോസ്ക്കോ കോളേജ് പരിസരം, അങ്ങാടിക്കടവ് ഹയർ സെക്കന്ററി സ്കൂൾ പരിസരം, എന്നിവ കേന്ദ്രികരിച്ച് ലഹരിമരുന്ന് വില്പന നടത്തുന്ന പ്രധാന കണ്ണികളിൽപ്പെട്ടവരാണ്.
കൂടാതെ എക്‌സൈസ് ഇന്റലിജിൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മറ്റൊരു റെയിഡിൽ ഇരിട്ടി മേഖലയിൽ ലഹരി മരുന്ന് വില്പന നടത്തുന്നതിൽ പ്രധാനിയായ ഇരിട്ടി സ്വദേശി ശമിൽ കെ എസിനെ കിളിയന്ത്രയിൽ വെച്ച് 1.289ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്തു. മുൻപും പ്രതിയെ MDMA കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരിട്ടി റെയിഞ്ച് എക്സൈസ് ജൻസ്പെക്ടർ പ്രജീഷ് കുന്നുമ്മൽ,അസിസ്റ്റന്റ് എക്സൈസ് ജൻസ്പെക്ടർ ഷാജി കെ കെ, പ്രിവെന്റീവ് ഓഫീസർ സി എം ജെയിംസ് , എക്‌സൈസ് സൈബർ സെൽ കണ്ണൂർ പ്രിവെന്റീവ് ഓഫീസർ(ഗ്രേഡ്) സനലേഷ് ടി,പ്രിവെന്റീവ് ഓഫീസർ(ഗ്രേഡ്)അനിൽകുമാർ വി കെ, ഹണി സി, സിവിൽ എക്സൈസ് ഓഫീസർ നെൽസൺ ടി തോമസ്, സന്ദീപ് ജി , അഖിൽ പി ജി, രാഗിൽ കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോർജ് കെ ടി എന്നിവർ റെയ്ഡിൽ
പങ്കെടുത്തു.




