Uncategorized

കൊച്ചി മെട്രോയിൽ അവസരം, അമ്പരപ്പിക്കുന്ന ശമ്പളം! യോ​ഗ്യത, അവസാന തീയതി…വിശദ വിവരങ്ങൾ

കൊച്ചി മെട്രോയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ) എക്സിക്യൂട്ടീവ് (സിവിൽ) വാട്ടർ ട്രാൻസ്പോർട്ട് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഈ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ രണ്ട് വർഷത്തേയ്ക്ക് കൂടി നീട്ടാവുന്നതാണ്. ആകെ മൂന്ന് ഒഴിവുകളാണുള്ളത്.

ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി 32 വയസാണ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് / ബി.ഇ ആണ് ആവശ്യമായ യോഗ്യത. അപേക്ഷക‍ർക്ക് അടിസ്ഥാന സൗകര്യ പദ്ധതികളുടെ സിവില്‍ നിര്‍മ്മാണത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം, സൈറ്റ് മേല്‍നോട്ടത്തിലും ബില്‍ തയ്യാറാക്കലിലും കരാര്‍ മാനേജ്മെന്റിലും അറിവ്, അല്ലെങ്കില്‍ സമുദ്ര / കടല്‍ത്തീര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഡ്രെഡ്ജിംഗ്, നാവിഗേഷന്‍ ചാനല്‍ വികസനം എന്നിവയില്‍ പരിചയം എന്നിവ ഉണ്ടായിരിക്കണം. 2025 മാർച്ച് 19 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമിന്റെ ലിങ്ക് കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഫാക്സ്, ഇ-മെയിൽ ഉൾപ്പെടെ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സമയ പരിധിയ്ക്ക് ശേഷമോ ആവശ്യമായ രേഖകളില്ലാതെയോ ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. സപ്പോർട്ടിഗ് ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പ് അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.

എഴുത്ത് / ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് മേൽ പറഞ്ഞ ഒഴിവുകളിലേയ്ക്ക് അർഹരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ എഴുത്ത് / ഓൺലൈൻ പരീക്ഷയ്ക്ക് വിളിക്കുകയുള്ളൂ. കെഎംആർഎല്ലിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി വഴി മാത്രമേ അറിയിപ്പുകൾ ഉണ്ടാകുകയുള്ളൂ. മറ്റൊരു തരത്തിലുള്ള ആശയവിനിമയ മാർഗങ്ങളും ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ മുതൽ 1,40,000 രൂപ വരെയായിരിക്കും ശമ്പളം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button