പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വീണ്ടും എക്സൈസിൻ്റെ പിടിയിൽ; 300 ഗ്രാം കഞ്ചാവ് പിടികൂടി

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലഹരിക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ എസ്.നസീബാണ് പിടിയിലായത്. എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 300 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഒരു വർഷം മുൻപും ഇയാൾക്കെതിരെ എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തിരുവനന്തപുരം ജഗതിയിൽ നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിൽ വന്ന ആലപ്പുഴ സ്വദേശി അഖിലിനെ രണ്ട് കിലോ കഞ്ചാവുമായി ട്രാഫിക് പൊലീസ് ഇന്ന് പിടികൂടി. ഇയാൾ ആലപ്പുഴയിൽ നിരവധി കേസുകളിൽ പ്രതിയാണ്. തൃശൂരിൽ ആജ്ഞേയനൻ, സഹോദരങ്ങളായ അലൻ, അരുൺ എന്നിവർ അലന്റെ വാടകവീട്ടിൽ നിന്ന് നാലു കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്. മൂവാറ്റുപുഴയിൽ 40 ഗ്രാം എംഡിഎംഎയും 35000 രൂപയുമായി പേഴക്കാപ്പിള്ളി പുന്നോപടി സ്വദേശികളായ ജാഫർ, നിസാർ, അൻസാർ എന്നിവരെ എക്സൈസ് സംഘം പിടികൂടി.