Uncategorized

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി കെസിവൈഎം മാനന്തവാടി രൂപത

മാനന്തവാടി: കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ എന്റെ ഗ്രാമം; റെഡ് റിബണ്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ 2025 ന് തുടക്കമായി. ദ്വാരക എ.യു.പി.സ്കൂളില്‍ വച്ച് മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ ബിബിൻ പിലാപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടി വയനാട് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ ജില്ലാ മാനേജറുമായ എ.ജെ.ഷാജി ഉദ്ഘാടനം ചെയ്തു. ലക്ഷ്യബോധത്തോടെ ജീവിതത്തില്‍ മുന്നേറേണ്ടതിനെ കുറിച്ച് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. സ്വന്തം ശരീരവും സാമൂഹികാന്തരീക്ഷവും തകര്‍ക്കുന്ന പ്രലോഭനങ്ങളോട് നോ പറയാനും നല്ലതിനോട് യെസ് പറയാനും ശീലിക്കണമെന്ന് തുടര്‍ന്ന് സംസാരിച്ച മാനന്തവാടി സിവില്‍ എക്സൈസ് ഓഫീസര്‍ പി.വിജേഷ് കുമാര്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ക്യാമ്പയിന്‍റെ ഭാഗമായ റെഡ് റിബണ്‍ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.

മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ജിതിന്‍ യു.കെ, ദ്വാരക എ യു പി സ്കൂൾ എച്ച്.എം. ഷോജി ജോസഫ്, സ്കൂൾ മദർ പി റ്റി യെ അംഗം ഡാനി ബിജു കെ.സി.വൈ.എം രൂപതാ ഡയറക്ടര്‍ ഫാ.സാന്‍റോ അമ്പലത്തറ കെ.സി.വൈ.എം സംസ്ഥാന സിൻഡിക്കേറ്റ് അംഗവും മിജാറക് പ്രതിനിധിയുമായ ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, കെസിവൈഎം രൂപത ട്രഷറർ നവീൻ പുലക്കുടിയിൽ എന്നിവര്‍ സംസാരിച്ചു. 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button