Uncategorized
‘ആശാവർക്കർമാരുടെ സമരം മാത്രമല്ല, സംസ്ഥാനത്തെ പ്രശ്നം’; ചോദ്യങ്ങളിൽ പ്രകോപിതനായി കെവി തോമസ്

ദില്ലി: ആശാവർക്കർമാരെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി കേരളത്തിന്റെ പ്രത്യക പ്രതിനിധി കെവി തോമസ്. ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നായിരുന്നു കെവി തോമസിന്റെ മറുപടി. കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും മറുപടിയില്ല. മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമനെ കാണുമെന്നും കെ വി തോമസ് പറഞ്ഞു.