Uncategorized
കൂടാളി ബങ്കണപറമ്പിൽ നിന്നും എം ഡി എം എ പിടിച്ചെടുത്തു

മട്ടന്നൂർ:ബങ്കണപറമ്പിൽ വാടക വീട്ടിൽ അണ്ടിപരിപ്പ് കച്ചവടം നടത്തുന്ന എടയന്നൂർ സ്വദേശി അഷ്‌റഫ് ആണ് പിടിയിലായത്. ഇയാള് എം ഡി എം എ കൈവശം വച്ചതായി മട്ടന്നൂർ പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് എസ് ഐ ലിനേഷ്,സജീവൻ സിവിൽ പോലീസ് ഓഫീസർ വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ രാത്രി വാടക വീട്ടിൽ പരിശോധന നടത്തുകയും 3.05ഗ്രാം എം ഡി എം എ പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. രണ്ട് വർഷത്തോളമായി ഇയാൾ ബങ്കണപറമ്പിലെ വാടക വീട്ടിൽ അണ്ടിപരിപ്പ് വിൽപ്പന നടത്തി വരികയാണ്. അണ്ടിപരിപ്പ് വിൽപ്പനയുടെ മറവിലാണ് ലഹരി ഇടപാടുകൾ നടത്തിവന്നത്. നാടിന്റെ സമാധാനം തകർക്കുന്ന ഇത്തരം ആളുകൾക്ക് എതിരായി ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചു.