Uncategorized

അമ്മ വിദേശത്ത്, മക്കള്‍ താമസിക്കുന്ന വാടക വീട്ടില്‍ പരിശോധന; 3 പേര്‍ പിടിയില്‍, കണ്ടെത്തിയത് 70 ഗ്രാം എംഡിഎംഎ

തൃശൂർ: തൃശൂർ നെടുപുഴയിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ് പിടിയിലായത്. ഇതില്‍ അലനും അരുണും സഹോദരങ്ങളാണ്. അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ടതും സ്ഥലത്ത് നിന്ന് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബാംഗ്ലൂരുവിൽ നിന്ന് ലഹരി വസ്തുകള്‍ കൊണ്ടുവന്നതെന്നും വാടക വീട്ടിലായിരുന്നു യുവാക്കളുടെ ലഹരിക്കച്ചവടമെന്നും പൊലീസ് പറയുന്നു. അലന്‍റെയും അരുണിന്‍റെയും അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മ വിദേശത്ത് ജോലി ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button