Uncategorized

സ്ത്രീകൾക്ക് മാത്രമായി കിടിലൻ ഉല്ലാസ യാത്രയൊരുക്കി കെഎസ്ആർടിസി; വെറും 200 രൂപയ്ക്ക് കോഴിക്കോട് കറങ്ങാം!

വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കെഎസ്ആർടിസി സ്പെഷ്യൽ ട്രിപ്പുകൾ. വനിതകൾക്ക് നാളെ (മാ‍ർച്ച് 8) കോഴിക്കോട് നഗരം ചുറ്റി കാണുവാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തുടങ്ങി രാത്രി 8 മണിയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് ഈ ട്രിപ്പുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരാൾക്ക് വെറും 200 രൂപ മാത്രമാണ് നിരക്ക്.

പ്ലാനിറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്ക്വയർ എന്നീ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുക. കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൌത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച്, ബട്ട് റോഡ് ബീച്ച് എന്നിവിടങ്ങൾ കാണാനും യാത്രയിൽ അവസരമൊരുക്കിയിട്ടുണ്ട്. വനിതാ ദിനത്തിലെ ഈ സ്പെഷ്യൽ ട്രിപ്പ് ബുക്ക് ചെയ്യുന്നതിനായി 9946068832 എന്ന നമ്പറിൽ വിളിക്കുക.

അതേസമയം, ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. തീർത്ഥാടകരുടെ തിരക്കിനനുസരിച്ച് കിഴക്കേകോട്ടയിൽ നിന്നും ആറ്റുകാൽ ക്ഷേത്ര മൈതാനിയിലേക്കും തിരിച്ചും ഇടതടവില്ലാതെ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. സർവീസുകളുടെ സുഗമമായ നടത്തിപ്പിനും അന്വേഷണങ്ങൾക്കുമായി കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ക്ഷേത്ര മൈതാനിയിൽ പ്രവർത്തനമാരംഭിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തർക്കായി മാർച്ച് 11, 12, 13 തീയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും സർവീസ് നടത്തുന്നതിനായി എഴുന്നൂറോളം ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button