Uncategorized
‘കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ല’; വഴിയോരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ ഹൈക്കോടതി

വഴിയോരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കുമെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍.