Uncategorized
പിണങ്ങിയ അയൽക്കാരുടെ വീട്ടിൽ പോയി കളിച്ചു, അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പിതാവ്

സീതാപൂർ (യുപി): ഉത്തർപ്രദേശിലെ സീതാപൂരിൽ അഞ്ച് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം നാല് കഷണങ്ങളാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. അഞ്ചുവയസ്സുകാരിയായ താനി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തർക്കത്തിലായിരുന്ന അയൽക്കാരുടെ വീട്ടിൽ പോയതിനെ തുടർന്നാണ് ഇയാൾ മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.