Uncategorized
ദക്ഷിണ കൊറിയൻ യുദ്ധവിമാനം അബദ്ധത്തിൽ ബോംബിട്ടത് സ്വന്തം പൗരന്മാർക്കിടയിൽ; 15 പേർക്ക് പരുക്ക്

സൈനിക അഭ്യാസത്തിനിടെ ജനവാസ മേഖലയിൽ ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധവിമാനം. കെഎഫ്-16 യുദ്ധവിമാനമാണ് എട്ട് ബോംബുകൾ ജനവാസ മേഖലയിൽ വർഷിച്ചത്. സംഭവത്തിൽ 15 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. വടക്കൻ കൊറിയയുടെ അതിർത്തിയോട് ചേർന്നുള്ള നഗരമായ പോച്ചിയോണിലാണ് സ്ഫോടനം ഉണ്ടായത്.
തലസ്ഥാനമായ സിയോളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ബോംബിട്ടത്. നിരവധി കെട്ടിടങ്ങൾ സ്ഫോടനത്തിൽ തകർന്നു. കെഎഫ്-16 യുദ്ധവിമാനം എട്ട് എംകെ-82 ബോംബുകളാണ് വർഷിച്ചത്. അസ്വാഭികമായി സംഭവിച്ച അബദ്ധമാണിതെന്നും ഖേദിക്കുന്നുവെന്നും സൈന്യം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു.