Uncategorized
ഇരിട്ടി കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയ്ക്ക് ഗുരുതര പരിക്ക്; മയക്ക് വെടി വെക്കും
ഇരിട്ടി: കരിക്കോട്ടക്കരി ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ മയക്ക് വെടി വെക്കും. ഇതിനായി വയനാട്ടിൽ നിന്ന് പ്രത്യേക സംഘം എത്തും. മയക്കുവെടി വെക്കുന്നതിനുള്ള
മരുന്ന് സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ആനയുടെ വായിൽ ഏറ്റ പരിക്ക് ഗുരുതരമായതിനാൽ ഭക്ഷണവും വെള്ളവും കഴിക്കാതെ ക്ഷീണിതനാണ് എന്ന് വനം വകുപ്പ് അറിയിച്ചു.
മയക്ക് വെടിവെച്ചതിന് ശേഷം ചികിത്സയ്ക്കായി
ആനയെ വയനാട്ടിൽ എത്തിക്കും.




