Uncategorized
വ്യാപാരി വ്യവസായി ഏകോപന സമിതി സൗജന്യ ആരോഗ്യ-നേത്ര-ദന്തൽ ക്യാമ്പ് നടത്തി

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സൗജന്യ ആരോഗ്യ-നേത്ര-ദന്തൽ ക്യാമ്പ് നടത്തി. എം.എം.മൂസ ഹാജി നഗറിൽ (സീന ഷോപ്പിങ്ങ് കോംപ്ലക്സ‌്) യൂണിറ്റ് പ്രസിഡന്റ് കെ. കെ. രാമചന്ദ്രൻ അധ്യക്ഷനാവുകയും സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്‌തു. കെ. സുധാകരൻ, ഒ. സുരേഷ്, എസ്. ബഷീർ, പള്ളിക്കുടിയിൽ ജോസ്,സുനിത്ത് ഫിലിപ്പ്, ആർ. തങ്കശ്യാം, വി. രാജൻ നായർ, കെ. സുരേന്ദ്രൻ, ദീപ രാജൻ, ഷീജ ജയരാജ് എന്നിവർ സംസാരിച്ചു.കണ്ണൂർ ആസ്റ്റർ മിംസ് ആസ്പത്രി ജനറൽ മെഡിസിൻ വിഭാഗവും അർച്ചന ആശുപത്രി പെരുമ്പുന്ന നേതൃരോഗ വിഭാഗവും പേരാവൂർ ഡെന്റ്റ് ഒ കെയർ ദന്ത രോഗ വിഭാഗവുമാണ് പരിശോധന നടത്തിയത്.