Uncategorized
കൊച്ചിയിലെ ജി ശങ്കരക്കുറുപ്പ് സ്മാരകത്തിനുനേരെ ആക്രമണം; എൽഇഡി ലൈറ്റുകളടക്കം തകർത്തു, വാഹനത്തിനും തീയിട്ടു

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ നിര്‍മിച്ച മഹാകവി ജി ശങ്കരക്കുറുപ്പിന്‍റെ സ്മാരകത്തിനുനേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. മഹാകവി ജി എന്ന പേരിലുള്ള സ്മാരകത്തിലെ എൽഇഡി ലൈറ്റുകളും പൈപ്പ് കണക്ഷനും തകര്‍ത്തു. പുതുതായി നിര്‍മിച്ച സ്മാരകത്തിന്‍റെ ലൈറ്റുകളുടെ വയറിങ് അടക്കം തകര്‍ത്തിട്ടുണ്ട്. സ്മാരകത്തിന് സമീപത്തായി അറ്റോര്‍ണി ജനറൽ ഓഫീസിന്‍റെ നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രങ്ങള്‍ക്ക് തീയിട്ടു. ഒരു മണ്ണുമാന്തി യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.