Uncategorized

യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ കേളകം പഞ്ചായത്തിലേക്ക്‌ പ്രതിഷേധ സമരം നടത്തും

കേളകം: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ കേളകം പഞ്ചായത്തിലേക്ക്‌ പ്രതിഷേധ സമരം നടത്തും. 2024-25 വർഷത്തിൽ നിലവിലുണ്ടായിരുന്ന തൊഴിൽ നികുതിയിൽ രണ്ടര ഇരട്ടി വർദ്ധനവു വരുത്തിയ നടപടിയിലുള്ള പ്രതിഷേധവും,വിയോജിപ്പ് സർക്കാറിനെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും അറിയിക്കുവാനുമാണ് സംഘടനയുടെ സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം UMC യൂണിറ്റ് കമ്മറ്റി നാളെ പ്രതിഷേധ സമരം നടത്തുന്നത്. വ്യത്യസ്തമായ കാരണങ്ങളാൽ ദീർഘകാലമായി ചെറുകിട, ഇടത്തരം സംരംഭങ്ങൾ,വ്യാപാര സ്ഥാപനങ്ങൾ തുടർച്ചയായിട്ടുള്ള പ്രതിസന്ധികളെ അതിജീവിക്കാൻ പാടുപ്പെടുകയാണ്.
അതിജീവനത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ സർക്കാറിനുമുമ്പിൽ നിലവിലുള്ള ലൈസൻസു ഫീസുകളിലും, നികുതികളിലും മറ്റും ഇളവുകൾ ലഭിക്കാൻ നിവേദനങ്ങൾ
നൽകി കാത്തിരിക്കുമ്പോഴാണ് തൊഴിൽ നികുതിയിൽ ഗണ്യമായ വർദ്ധനവു വരുത്തിയ നടപടി ഉണ്ടാവുന്നത്. തൊഴിൽ നികുതി വർദ്ധനവ് ഒഴിവാക്കി നിലവിലുള്ള തൊഴിൽ നികുതി തന്നെ തുടരുവാനുള്ള തീരുമാനം കൈകൊള്ളണമെന്നാണ് നേതാക്കളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button