Uncategorized

നൂതന പഠനം മികച്ച തൊഴിൽ സാധ്യത ;അസാപ് കേരള ഐ ലൈക് സർട്ടിഫിക്കറ്റ് കോഴ്സ്ൽ ചേരാം

അസാപ് കേരളയുടെ വിവിധ സ്കിൽ പാർക്കുകൾ മുഖേന സംഘടിപ്പിക്കുന്ന ഐ ലൈക് സർട്ടിഫിക്കറ്റ് കോഴ്സ്കളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .ഡിജിറ്റൽ ഫ്രീലാൻസിങ് ,വെബ്‌ഡിസൈനിങ്‌ ,മൊബൈൽ ആപ്പ് ഡെവലൊപ്മെന്റ് ,ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ,അഡ്വാൻസ്ഡ് ടാലി ,ഡെസ്ക്ടോപ്പ് പബ്ലിഷിങ് ,ഐ ടി ഹാർഡ്‌വെയർ സപ്പോർട്ട് ,ഗൂഗിൾ വർക്സ്പേസ് എക്സ്പെർട് എന്നിങ്ങനെ 40 തിൽ കൂടുതൽ കോഴ്സകൾ ആണ് ആരംഭിക്കുന്നത് .ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും രാവിലെ 9 മുതൽ വൈകീട്ട് 6 മണി വരെ ഏതു സമയത്തും പങ്കെടുക്കാവുന്ന രീതിയിൽ ആണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.15 വയസ്സ് തികഞ്ഞ ഏതൊരാൾക്കും വളരെ കുറഞ്ഞ ഫീസ് തവണ വ്യവസ്ഥയിൽ അടച്ചുകൊണ്ട് പഠനം പൂർത്തിയാക്കാവുന്നതാണ് .കൂടാതെ പഠനം പൂർത്തിയാകുന്നവർക്ക് ഡിജിറ്റൽ യൂണിവേർസിറ്റിയുടെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുകയും അസാപ് സംഘടിപ്പിക്കുന്ന പ്ലേസ്മെന്റ് ഡ്രൈവ് മുഖേന തൊഴിൽ സാധ്യതയും ഉറപ്പു നൽകുന്നു കൂടുതൽ വിവരങ്ങൾക്ക് അസാപ് കേരളയുടെ ഒഫീഷ്യൽ വെബ്സൈറ്റ് www.asapkerala.gov.in സന്ദർശിക്കാം.കൂടാതെ 9495999704 ,9745645295 എന്ന നമ്പറിലും ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button